ജംഷഡ്പുർ 2- മോഹൻ ബഗാൻ 1
റാഞ്ചി : ഐ.എസ്.എൽ ഫുട്ബാളിന്റെ ആദ്യ പാദ സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബഗാനെ തോൽപ്പിച്ച് ജംഷഡ്പുർ എഫ്.സി. ജംഷഡ്പുരിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഹാവിയർ സിവേരിയോയും ഹാവി ഹെർണാണ്ടസും നേടിയ ഗോളുകളാണ് ജംഷഡ്പുരിന് വിജയമൊരുക്കിയത്. ജാസൺ കമ്മിംഗ്സാണ് ബഗാന്റെ ഗോൾ നേടിയത്. അവസാന വിസിലിന് തൊട്ടുമുമ്പാണ് ഹാവി ഹെർണാണ്ടസിലൂടെ ജംഷഡ്പുർ വിജയഗോളടിച്ചത്.
24-ാം മിനിട്ടിൽ എസെയുടെ പാസിൽ നിന്ന് സിവേരിയോയാണ് ജംഷഡ്പുരിന്റെ ആദ്യ ഗോൾ നേടിയത്. 37-ാം മിനിട്ടിൽ ജാസൺ തിരിച്ചടിച്ചതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു. നിശ്ചിത 90 മിനിട്ട് കഴിഞ്ഞ് ഇൻജുറി ടൈമിലേക്ക് കടന്നപ്പോഴാണ് സമനില തകർത്തുകൊണ്ട് ഹെർണാണ്ടസിന്റെ ഗോൾ പിറന്നത്. റിത്വിക് ദാസിന്റെ പാസിൽ നിന്നായിരുന്നു ഗോളിന് വഴിയൊരുങ്ങിയത്.
തിങ്കളാഴ്ച ബഗാന്റെ തട്ടകമായ കൊൽക്കത്തയിൽ വച്ചാണ് രണ്ടാം പാദ സെമിഫൈനൽ. ഞായറാഴ്ച നടക്കുന്ന മറ്റൊരു രണ്ടാം പാദ സെമിയിൽ എഫ്.സി ഗോവ ബെംഗളുരു എഫ്.സിയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |