ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സ്റ്റേഡിയം വാർഡിലെ വാഴവേലി റോഡ്, പാണ്ട്യാലയ്ക്കൽ റോഡ്, സ്റ്റേഡിയം വലിയമരം അതിർത്തി പങ്കിടുന്ന ഉത്തമൻ ഡോക്ടർ റോഡ് എന്നിവയുടെ ഉദ്ഘാടനം നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ബി.അജേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീർ പുന്നയ്ക്കൽ സ്വാഗതവും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണവും നടത്തി. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്. കവിത, രമ്യ സുർജിത്, ക്ലാരമ്മപീറ്റർ, എം.സുനിൽകുമാർ, പി.ഷാജി, നഹാസ് സുലൈമാൻ, അനി.എ. വൺ, സജി വാഴവേലി, സജീവ്,ജി.സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |