ആര്യനാട്:മാസപ്പടി അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.കോൺഗ്രസ് നേതാക്കളായ കെ.ഉവൈസ്ഖാൻ,പുളിമൂട്ടിൽ ബി.രാജീവൻ,മണ്ണാറം പ്രദീപ്,വിനോബ താഹ,ശ്രീജ ഹരി,പള്ളിവേട്ട ഷമീം,രാജേഷ് സത്യൻ,കെ.കെ.രതീഷ്,എസ്.കെ.രാഹുൽ,പ്രദീപ് നാരായണൻ,എ.എം.ഷാജി,കണ്ടമത്ത് ഭാസ്കരൻ നായർ,സുരേഷ് ബാബു,ബി.മുകുന്ദൻ,ഷാമിലാ ബീഗം,ഷാജീവ്,സുധാകരൻ,റ്റി.ബാലചന്ദ്രൻ,കാനക്കുഴി അനിൽകുമാർ,അരവിന്ദ് ആര്യനാട്,കിഷോർ കുമാർ,ജയകുമാർ,ശ്രീജ കോട്ടയ്ക്കകം,ശ്രീരാഗ്.എസ്.വി എന്നിവർ സംസാരിച്ചു.
caption യു.ഡി.എഫ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആര്യനാട് ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |