കണ്ണൂർ:ജില്ലയിലെ വേനൽക്കാല ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം വിലയിരുത്തുന്നതിനും മഴക്കാലപൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത, പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവ ചർച്ച ചെയ്യാനും രജിസ്‌ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. വേനൽക്കാലത്ത് ജല ലഭ്യതയോടൊപ്പം ജലത്തിന്റെ ഗുണനിലവാരവും ഉറപ്പ് വരുത്തണമെന്ന് മന്ത്രി പറഞ്ഞു. മഴക്കാലത്തിനു മുൻപ് അപകട സാദ്ധ്യതയുള്ള പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും അപകടസാധ്യതയുള്ള മരങ്ങളോ ചില്ലകളോ വെട്ടിമാറ്റാനും യോഗത്തിൽ തീരുമാനമായി. ലൈസൻസില്ലാതെയുള്ള പടക്ക കച്ചവടം ഇല്ലാതാക്കാൻ പരിശോധന ശക്തമാക്കാനും ജില്ലാ കളക്ടർ അരുൺ കെ വിജയൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെറിയ മഴയിലടക്കം വെള്ളക്കെട്ടുണ്ടാകുന്ന ധർമ്മശാല പറശ്ശിനിക്കടവ് റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കണം. മുൻ മാസത്തിൽ ചേർന്ന ജില്ലാ അവലോകന യോഗത്തിൽ ഉയർന്നുവന്ന പരാതികളുടെ നിലവിലെ സ്ഥിതി യോഗം അവലോകനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |