തളിപ്പറമ്പ്: ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ച യുവതികളും യുവാക്കളും എക്സൈസിന്റെ പിടിയിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സ്ർക്കിൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ .മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്( 23 ) വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37 ) ഇരിക്കൂർ സ്വദേശിനീ റഫീന ( 24) (കണ്ണൂർ വസ്വദേശിനി ജസീന (22) എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽനിന്ന് 490 മില്ലി എം.ഡി.എം.എയും ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടികൂടി. അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ വി.വി.ഷാജി , അഷ്റഫ് മലപ്പട്ടം പ്രിവന്റീവ് ഓഫീസർമരായ നികേഷ് ഫെമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്, കലേഷ് ,സനെഷ് ,പി.വി.വിനോദ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജിത എന്നിവരും ഉണ്ടായിരുന്നു
സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി;
ഫോൺ കൈമാറി വീട്ടുകാരെ കബളിപ്പിച്ചു
പെരുന്നാൾ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുയുവതികളും വിട്ടിൽ നിന്നും ഇറങ്ങിയത്. ഇതിന് ശേഷം പല സ്ഥലങ്ങളിലായി മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ചുവരികയായിരുന്നു ഇരുവരും. വീട്ടിൽ നിന്നും വിളിക്കുമ്പോൾ കൂട്ടുകാരികൾ ഫോൺ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു.എക്സൈസ് ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ മാത്രമാണ് ഇരുവരും ലോഡ്ജിൽ ആണെന്ന് വീട്ടുകാർക്ക് മനസ്സിലായത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |