പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ കൃഷിഭവനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങളായ കൃഷിക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിലൂടെ പച്ചക്കറി തൈകൾ, ജൈവവളം, എന്നിവ വിതരണം ചെയ്തു. ഒരു കൃഷിക്കൂട്ടത്തിൽ കുറഞ്ഞത് 5 മുതൽ പരമാവധി 20 വരെ കർഷകർ ഉണ്ടാകും .വരും വർഷങ്ങളിലും ഈ പദ്ധതി തുടരും . ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈലജപുഷ്പൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ആശാഷാജി, കൃഷി ഓഫീസർ റീജ വിൽസൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |