കൊല്ലം: റോളർ സ്‌കേറ്റിംഗ് ക്ലബ് നടത്തുന്ന അവധിക്കാല റോളർ സ്‌കേറ്റിംഗ് ജില്ലാതല പരിശീലനത്തിന് കൊല്ലം ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രൗണ്ടിൽ തുടക്കം. ആൺകുട്ടികളിൽ നാലര വയസുള്ള എ.ആരവും പെൺകുട്ടികളിൽ രണ്ടര വയസുള്ള ഐറിനുമാണ് ഏറ്റവും പ്രായം കുറഞ്ഞ സ്‌കേറ്റിംഗ് താരങ്ങൾ. രാവിലെ 6.30ന് റെയിൽവേ ഓവർബ്രിഡ്ജിനടുത്തുള്ള ബീച്ച് റോഡിലാണ് പരിശീലനം. സ്പീഡ് സ്‌കേറ്റിംഗ്, റോളർ സ്‌കൂട്ടർ, റോളർ ഹോക്കി എന്നിവയുടെ പരിശീലനവും ഇതോടൊപ്പമുണ്ട്. ജില്ലാ, സംസ്ഥാന അസോസിയേഷൻ അംഗീകൃത പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി. കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 37 വർഷമായി ക്യാമ്പ് നടക്കുന്നുണ്ടെന്ന് സെക്രട്ടറിയും റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാനുമായ പി.ആർ.ബാലഗോപാൽ പറഞ്ഞു. ജില്ലയിലെ മറ്റിടങ്ങളിലെ പരിശീലനം 12ന് ആരംഭിക്കും. ഫോൺ: 9447230830.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |