കൊല്ലം: വാളത്തുംഗൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി.സി യൂണിറ്റിന്റെ ആറാമത് പാസിംഗ് ഔട്ട് പരേഡിൽ കോർപ്പറേഷൻ മേയർ ഹണി ബെഞ്ചമിൻ സല്യൂട്ട് സ്വീകരിച്ചു. കൗൺസിലർ പ്രിയദർശനൻ, പ്രിൻസിപ്പൽ അബ്ദുൽ ഷുക്കൂർ, എച്ച്.എം. മഞ്ജുള്ള ആൽബർട്ട്, ഇരവിപുരം എസ്.എച്ച്.ഒ ആർ. രാജീവ്, പി.ടി.എ പ്രസിഡന്റ് ആർ. മനോജ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു. സീനിയർ അദ്ധ്യാപകരായ ഷീജാ കുമാരി, ആർ. റീനു, പ്രവീൺ പ്ലാസിഡ്, സ്റ്റാഫ് സെക്രട്ടറി ഷാനവാസ്, എസ്.എം.സി ചെയർമാൻ സാബുകുമാർ, സി.പി.ഒമാരായ എ.എസ്. ഷീന, ശ്രീജ ചന്ദ്രൻ, ഡി.ഐ ജേക്കബ് എന്നിവർ പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |