റോഷൻ ചന്ദ്ര, ലിഷ പൊന്നി, കുമാർ സുനിൽ, ജാനകി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം രവീന്ദ്രൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന കനോലി ബാൻഡ് സെറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മേഘനാഥൻ, ജയരാജ് കോഴിക്കോട്, വിജയൻ വി. നായർ, ബൈജു കുട്ടൻ, എൻ.ആർ രജീഷ്, സബിൻ ടി.വി, ലത്തീഫ് കുറ്റിപ്പുറം, ആദിൽ, മണികണ്ഠൻ,
സുന്ദർ പാണ്ഡ്യൻ, സാജു കൊടിയൻ, സതീഷ് കലാഭവൻ, റിഷി സുരേഷ്, അജയ് ഘോഷ്, രാജീവ് മേനത്ത്, കമൽമോഹൻ, ലത, രജനി മുരളി, പവിത്ര, ഇന്ദു ശ്രീ, സുലോചന നന്മണ്ട, കെ.കെ സുനിൽ കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. വെസ്റ്റേൺ ബ്രീസ് പിക് ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി.കെ സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് എസ്. നിർവഹിക്കുന്നു. ഗൗതം രവീന്ദ്രൻ എഴുതിയ വരികൾക്ക് ഉൻമേഷ് സംഗീതം പകരുന്നു. എഡിറ്റർ: റഷീം അഹമ്മദ്, പശ്ചാത്തല സംഗീതം സിബു സുകുമാരൻ, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, എൺപതുകളിലെ കേരളീയ കാലഘട്ടം പ്രമേയമാകുന്ന കനോലി ബാൻഡ് സെറ്റ് ഉടൻ പ്രദർശനത്തിനെത്തും. പി. ആർ. ഒ: എ.എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |