മലപ്പുറം; സംഘടനാ ഭാരവാഹികൾക്കായി ജില്ലാ അടിസ്ഥാനത്തിൽ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കാൻ ഭാരതീയ കലയങ്കം പ്രഥമ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
മലപ്പുറത്ത് ചേർന്ന യോഗം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എൻ. അബ്ദുറഹ്മാൻ പുറങ്ങ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ .എം മുഹമ്മദ് കുഞ്ഞി ഗുരുക്കൾ, ടി. അബൂബക്കർ ഗുരുക്കൾ, യു പി അഹമ്മദ് കബീർ, കെ. ഫസലുൽ ഹഖ് ഗുരുക്കൾ, മുഹമ്മദ് റഫീഖ് ഗുരുക്കൾ, ജയൻ ചേങ്ങോട്ടൂർ, സി.കെ. അബ്ദുൾ ലത്തീഫ് ഗുരുക്കൾ, മുഹമ്മദലി ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ. എം. ജുബൈർ ഗുരുക്കൾ സ്വാഗതവും മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |