പരീക്ഷാഫലം
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ബോട്ടണി (ന്യൂജനറേഷൻ),(റഗുലർ,ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.keralauniversity.ac.inൽ.
ഒഴിവുകൾ
കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഡയസ്പോറ സ്റ്റഡീസിലെ പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ്/ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ എന്നീ തസ്തികകളിൽ അപേക്ഷിക്കാം. അപേക്ഷയും ബയോഡാറ്റയും diaspora@keralauniversity.ac.in ഇ-മെയിലിൽ 12നകം അയയ്ക്കണം. വിവരങ്ങൾ:https://keralauniversity.ac.in/jobsൽ.
കാര്യവട്ടം ക്യാമ്പസിലെ പോപ്പുലേഷൻ റിസർച്ച് സെന്ററിൽ കരാറടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. പ്രായപരിധി:45 വയസ്. യോഗ്യത:ഡെമോഗ്രാഫി/പോപ്പുലേഷൻ സ്റ്റഡീസ്/സ്റ്റാറ്റിസ്റ്റിക്സ്/ ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/സോഷ്യോളജി എന്നിവയിലേതിലെങ്കിലും രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം. 23നകം അപേക്ഷിക്കണം. www.recruit.keralauniversity.ac.in
എം.ജി വാർത്തകൾ
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക്ക് സസ്റ്റെയ്നബിൾ അഗ്രികൾച്ചർ (പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ,2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് സെപ്തംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ പാലാ സെന്റ് തോമസ് കോളജിൽ നടക്കും.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ എൽ.എൽ.ബി (2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്,2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്,2015 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്,ഒക്ടോബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്,ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |