ആലപ്പുഴ: കായംകുളം ചേരാവള്ളിയിൽ റെയിൽവേ കോൺട്രാക്ട് പണിക്ക് വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ
കന്യാകുമാരി സ്വദേശിയായ ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന വൈസിലിനെ വാടക വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച് പഴ്‌സ് തട്ടിയെടുക്കുകയും മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് പിൻ വലിച്ച കേസിൽ എട്ടാം പ്രതിയായ ചേരാവള്ളി ഷിഫാനാ മൻസിലിൽ ഉക്കാഷ് എന്ന് വിളിക്കുന്ന നബീൽ (21), ഒമ്പതാം പ്രതി ചേരാവള്ളി കളീക്കൽ പുത്തൻ വീട്ടിൽ സൂഫിയാൻ (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ആറ് പ്രതികളെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, ആനന്ദ്, സന്തോഷ്, സി.പി.ഒ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |