തിരുവനന്തപുരം: സിനിമാ പ്രവർത്തകർ താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടികൂടി എക്സൈസ് സംഘം. 'ബേബി ഗേൾ' എന്ന ചിത്രത്തിന്റെ പിന്നണി പ്രവർത്തകരാണ് ഹോട്ടലിൽ റൂമെടുത്തിരുന്നത് എന്നാണ് വിവരം. ചിത്രത്തിലെ രണ്ട് സ്റ്റണ്ട് മാസ്റ്റർമാരാണ് മുറിയിലുണ്ടായിരുന്നത്. ഇതിൽ തമിഴ്നാട് സ്വദേശിയായ സ്റ്റണ്ട് മാസ്റ്റർ മഹേശ്വരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. 16 ഗ്രാം കഞ്ചാവാണ് സംഘം പിടിച്ചെടുത്തതെന്നാണ് സൂചന. എക്‌സൈസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് സിനിമാ സംഘം താമസിക്കുന്ന മുറിയിലടക്കം പരിശോധന നടന്നത്. നിഘണ്ടുവിന്റെ രൂപത്തിനുള്ളതിൽ ഒളിപ്പിച്ച നിലയിലാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡ് കഞ്ചാവ് കണ്ടെത്തിയത്.
ആദ്യ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് വിശദ പരിശോധനയിലാണ് നിഘണ്ടുവിന്റെ രൂപത്തിലുള്ളിൽ ലഹരി കണ്ടത്. ഇത് തുറക്കുമ്പോൾ
ഒരു പൂട്ടും അറയുമുണ്ടായിരുന്നു. ഇതിനകത്തുനിന്നാണ് കഞ്ചാവ് ലഭിച്ചത്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ഹോട്ടലിലെ 104-ാം നമ്പർ റൂമിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസിലെ ഉന്നതരടക്കം സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |