കൊച്ചി: കൊല്ലം കടയ്ക്കൽ ദേവീക്ഷേത്ര ഉത്സവത്തിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്രോപദേശക സമിതിയുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ദേവസ്വം നേരിട്ടാണിപ്പോൾ നടത്തുന്നതെന്നും വിശദീകരിച്ചു. ക്ഷേത്രോപദേശക സമിതിയോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും ജസ്റ്റിസ് എസ്.മുരളി കൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. വേനലവധിക്കുശേഷം ഹർജി വീണ്ടും പരിഗണിക്കും. സംഘാടകർ നേരത്തേ പ്രോഗ്രാം നോട്ടീസ് കണ്ടില്ലേയെന്നും പരിപാടികൾ നടത്തുന്നവർക്ക് ഉത്തരവാദിത്വം ഉണ്ടാകണമെന്നും കോടതി പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |