മുംബയ് ഭീകരാക്രമണത്തിൽ ലഷ്‌കറെ ത്വയ്ബയുടെ പങ്ക് തുറന്നുപറഞ്ഞു. മുംബയ് ഭീകരാക്രമണം, ഡാനിഷ് പത്രത്തിനെതിരായ ആക്രമണം എന്നിവയുടെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യു.എസിൽ 35 വർഷ തടവുശിക്ഷ അനുഭവിക്കുന്നു. പ്രമുഖ പാകിസ്ഥാൻ നയതന്ത്രജ്ഞൻ സയ്യിദ് സലിം ഗിലാനിയുടെയും അമേരിക്കൻ ഭാര്യ ആലീസ് സെറിൽ ഹെഡ്‌ലിയുടെയും മകൻ. ജനനം വാഷിംഗ്ടൺ ഡിസിയിൽ. ശരിയായ പേര് ദാവൂദ് സയ്യിദ് ഗിലാനി.
പാകിസ്ഥാനിലെ പഠന കാലത്ത് തഹാവൂർ റാണയുമായി പരിചയം. പിന്നീട് യുഎസിലേക്ക് മാറി ഫിലാഡൽഫിയയിൽ പബ്ബിൽ ബാർമാനായി ജോലി ചെയ്യവെ ലഷ്‌കറെ ത്വയ്ബയുമായി ബന്ധം. 1998ൽ, പാകിസ്ഥാനിൽ നിന്ന് ഹെറോയിൻ കടത്തിയതിന് യുഎസിൽ രണ്ട് വർഷം തടവ് ശിക്ഷ ലഭിച്ചു. മോചിതനായശേഷം, യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ചാരനായി പാകിസ്ഥാനിൽ പ്രവർത്തിച്ചു.
2002-2005 കാലത്ത് റാണയ്‌ക്കൊപ്പം ലഷ്‌കർ ഭീകര പരിശീലന ക്യാമ്പുകളിൽ പങ്കെടുത്ത ശേഷം മുംബയ് ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കാളിയായി. ഡെൻമാർക്കിൽ ഒരു അക്രമത്തിന് പദ്ധതിയിട്ട സമയത്ത് 2009 ൽ യുഎസിൽ അറസ്റ്റിലായി. ഇന്ത്യയിലെ വിചാരണയ്‌ക്കുള്ള അനുമതിക്ക് നിയമതടസമെന്ന് യു.എസ്.
സയിബുദ്ദീൻ അൻസാരി(അബു ജിൻഡാൽ അഥവാ അബു ഹംസ):
ഐ.എസ്.ഐ ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഇരുന്ന് ആക്രമണം നിയന്ത്രിച്ചയാൾ. ആക്രമണത്തിൽ ഐ.എസ്.ഐയ്‌ക്കുള്ള പങ്ക് തെളിഞ്ഞത് ഇയാൾ വഴി. മുംബയിൽ വിവിധ ഇടങ്ങളിൽ അക്രമണം നടത്തിയ പത്ത് ഭീകരരുമായി നേരിട്ട് ബന്ധപ്പെട്ടു. താജ് ഹോട്ടലിൽ കൂടുതൽ ഇരകളെ കണ്ടെത്തണമെന്നും ബന്ദികളെ എപ്പോൾ കൊല്ലണമെന്നത് അടക്കം നിർദ്ദേശങ്ങൾ നൽകിയ ഫോൺ സന്ദേശങ്ങളുടെ തെളിവ് ഇന്ത്യയ്‌ക്ക് ലഭിച്ചു.
സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ശേഷം 2012 ജൂൺ 21 ന് ജിൻഡാൽ അറസ്റ്റിലായി. 2006-ൽ 180ൽ അധികം ആളുകൾ കൊല്ലപ്പെട്ട മുംബയ് ലോക്കൽ ട്രെയിൻ സ്ഫോടനത്തിലും പ്രതി.
ഹാഫിസ് സയീദ്
ലഷ്‌കറെ ത്വയ്ബ സ്ഥാപകൻ. ഇപ്പോൾ പാകിസ്ഥാനിൽ. അക്രമം നടക്കുമ്പോൾ പാകിസ്ഥാനിലെ കൺട്രോൾ റൂമിൽ ഹാഫിസും ഉണ്ടായിരുന്നുവെന്ന് സയിബുദ്ദീൻ അൻസാരി വെളിപ്പെടുത്തി.
സാക്കിയുർ റഹ്മാൻ ലഖ്‌വി
ലഷ്‌കറെ ത്വയ്ബ കമാൻഡർ. ലഷ്‌കർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നു. ഇപ്പോൾ പാകിസ്ഥാനിൽ. 2021-ൽ, ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് 15 വർഷം തടവ് ശിക്ഷ.
സാജിദ് മിർ
ലഷ്‌കർ കമാൻഡർ. 2005ൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ അദ്ദേഹം ഡൽഹിയിലെത്തി. 2023ൽ, പാകിസ്ഥാൻ ജയിലിൽ വച്ച് വിഷബാധ ഏറ്റെന്ന് വാർത്ത. ഐ.എസ്.ഐ പുറത്തുവിട്ട വ്യാജ വാർത്തയെന്ന് റിപ്പോർട്ട്.
മേജർ ഇക്ബാൽ
ഐ.എസ്.ഐ മുൻ ഉദ്യോഗസ്ഥൻ. ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം മുംബയിലെ ഏർപ്പാടുകൾക്ക് നേതൃത്വം നൽകി. ലഷ്‌കറിന്റെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യലും ഫണ്ടിംഗ് ഒരുക്കലും ദൗത്യം.
അബ്ദുൾ റഹ്മാൻ ഹാഷിം സയ്യിദ്
ലഷ്‌കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിനും ദാവൂദ് ഇബ്രാഹിമിനും ശേഷം ഇന്ത്യ തേടുന്ന പ്രധാന കുറ്റവാളി.
ഇല്യാസ് കാശ്മീരി
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുന്നു. ഒരു കണ്ണിന് കാഴ്ചക്കുറവ്. ഒരു വിരൽ നഷ്ടപ്പെട്ടു. അൽ- ക്വയ്ദയുമായി അടുത്ത ബന്ധമുള്ള ഹർക്കത്ത്-ഉൽ ജിഹാദ് അൽ-ഇസ്ലാമിയുടെ (ഹുജി) നേതാവായിരുന്നു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |