ആലപ്പുഴ: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. ആലപ്പുഴ വളവനാട് ദേശീയപാതയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കെ എസ് ആർ ടി സി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ഡ്രൈവർ ജബ്ബാർ, ക്ലീനർ നൂർ ഹക്ക് അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് ഡ്രൈവറുടെ കാലൊടിഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |