പാലക്കാട്: കുടുംബശ്രീ പാലക്കാട് ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച അയൽക്കൂട്ടമായി ശ്രീകൃഷ്ണപുരം സി.ഡി.എസിലെ ഭാഗ്യശ്രീ അയൽക്കൂട്ടം തിരഞ്ഞെടുക്കപ്പെട്ടു. ഷോളയൂർ പഞ്ചായത്ത് സമിതി ട്രൈബലിലെ 'ഒളി' അയൽക്കൂട്ടമാണ് രണ്ടാം സ്ഥാനത്ത്. ഷൊർണൂർ സി.ഡി.എസിലെ 'നന്ദനം' അയൽക്കൂട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച എ.ഡി.എസ് ആയി ശ്രീകൃഷ്ണപുരം സി.ഡി.എസിലെ പുന്നംപറമ്പ് ഒന്നാം സ്ഥാനവും വിളയൂർ സി.ഡി.എസിലെ കൂരാച്ചിപ്പടി, ഷൊർണൂർ സി.ഡി.എസിലെ ആന്തൂർക്കുന്ന് രണ്ടും മൂന്നും സ്ഥാനവും നേടി. കാർഷികേതര മേഖലയിലെ മികച്ച സി.ഡി.എസ് ആയി ശ്രീകൃഷ്ണപുരം ബ്ലോക്കിലെ ശ്രീകൃഷ്ണപുരം സി.ഡി.എസ് ഒന്നാം സ്ഥാനവും പട്ടാമ്പി ബ്ലോക്കിലെ വിളയൂർ സി.ഡി.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംയോജന പ്രവർത്തനത്തിന് (തനത് പ്രവർത്തനം) മികച്ച സി.ഡി.എസ് ആയി പട്ടാമ്പി ബ്ലോക്കിലെ 'വിളയൂർ' സി.ഡി.എസ് ഒന്നാം സ്ഥാനവും ശ്രീകൃഷ്ണപുരം ബ്ലോക്കിലെ 'ശ്രീകൃഷ്ണപുരം' സി.ഡി.എസ് രണ്ടാം സ്ഥാനവും നേടി.
45 ഓളം അപേക്ഷകളിൽ നിന്നും ഫീൽഡ് വിസിറ്റ് നടത്തി ഒന്നാം ഘട്ട പ്രാഥമിക പരിശോധനയും പാലക്കാട് നേരിട്ടവതരണം നടത്തിയതിനുശേഷവുമാണ് ഓരോ വിഭാഗത്തിനുള്ള അവാർഡുകൾ തിരഞ്ഞെടുത്തത്. മികച്ച അയൽക്കൂട്ടം, മികച്ച എ.ഡി.എസ്, മികച്ച സി.ഡി.എസ് എന്നിങ്ങനെ 14 ഇനങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
ഒന്നാം സ്ഥാനം ലഭിച്ചവരുടെ സംസ്ഥാനതല തിരഞ്ഞെടുപ്പ് 21 ന് നടത്തും. വിജയികളായവർക്ക് കുടുംബശ്രീയുടെ 27ാം വാർഷികദിനമായ മേയ് 17ന് അവാർഡുകൾ വിതരണം ചെയ്യും. യോഗത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.കെ.ചന്ദ്രദാസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ്, അനുരാധ, പ്രോഗ്രാം മാനേജർ ജിജിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |