മാഹി:അഗതികൾക്കും ആലംബഹീനർക്കും മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇത്തവണയും വിഷക്കോടിയും ,ഭക്ഷ്യ കിറ്റുകളും, വിഷു കൈനീട്ടവും നൽകി. മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് മുൻസിപ്പാൽ പരിധിയിലെ ശുചീകരണ തൊഴിലാളികൾക്ക് വിഷു കിറ്റുകൾ വിതരണം ചെയ്തത്.
സി.എച്ച്.സെന്റർ പ്രസിഡന്റ് എ.വി.യൂസഫിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ കമ്മീഷണർ സതേന്ദർ സിംഗ്
വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഇ.കെ മുഹമ്മദലി ,അഡ്വ.ശാഹുൽ ഹമീദ് ,അസീസ് ഹാജി പന്തക്കൽ, എ.വി.അൻസാർ ,ചാലക്കര പുരുഷു സംസാരിച്ചു.മാഹി വൃദ്ധസദനിലും സി എച്ച് സെന്റർ പ്രവർത്തകർ പതിവപോലെ വിഷക്കോടിയും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു.മുഹമ്മദ് താഹ,മുഹമ്മദ് റംസാൻ ,റിഷാദ് ,എവി.ഷഹൽ ,ഷിഫാൻ നേതൃത്വം നൽകി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |