നീലേശ്വരം:സംസ്ഥാന സീനിയർ പുരുഷ, വനിത റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.റഗ്ബി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.വി ബാലൻ, ഐ.എം.സി ചെയർമാൻ കെ.വി.ബാലചന്ദ്രൻ, റഗ്ബി ജില്ലാ പ്രസിഡന്റ് എം.എം.ഗംഗാധരൻ,നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, യോംഗ് മുഡോ ജില്ലാ പ്രസിഡന്റ് സുരേന്ദ്രനാഥ്, റഗ്ബി കേരള കോച്ച് ജോർജ് ആരോഗ്യം, ഫുട്ബോൾ അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി കുമാരൻ മടിക്കൈ, കൊട്ടോടി സെന്റ് ആൻസ് സ്കൂൾ പ്രിൻസിപ്പാൾ മധു മങ്കത്തിൽ, വനജ ഗംഗാധരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |