തൃശൂർ: ഡോ: ബി.ആർ.അംബേദ്കറുടെ 135ാം ജയന്തിയോടനുബന്ധിച്ച് ഭരണഘടനയാണ് ഇന്ത്യൻ സമൂഹത്തിന്റെ ആത്മാവ് എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ബി.കെ.എം.യു, എ.ഐ.ഡി.ആർ.എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടി എന്ന വിഷയത്തിൽ സെമിനാർ നടത്തി. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. എ.ഐ.ഡി ആർ.എം ജില്ലാ ട്രഷറർ എൻ.കെ.ഉദയപ്രകാശ് അദ്ധ്യക്ഷനായി. രാഗേഷ് കണിയാംപറമ്പിൽ, അഡ്വ. ജയന്തി സുരേന്ദ്രൻ, രജനി കരുണാകരൻ എന്നിവർ സംസാരിച്ചു. എ.ഐ.ഡി.ആർ.എം ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് സ്വാഗതവും ബി.കെ.എം.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ഇന്ദുലാൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |