മലപ്പുറം : അനുദിനം നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, മുനിസിപ്പൽ , പഞ്ചായത്ത് ലൈസൻസ് ഫീസ്, ഫുഡ് സേഫ്റ്റി, വൈദ്യുതി ബിൽ, മറ്റു നികുതികളുടെ വർദ്ധനവ് , മാലിന്യ സംസ്‌കരണത്തിന്റെ പേരു പറഞ്ഞ് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കർശന നിബന്ധനകൾ, തൊഴിലാളികളുടെ ക്രമാതീതമായ ശമ്പള വർദ്ധനവ് എന്നിവ കാരണം ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലാണെന്നും പല സ്ഥാപനം അടച്ചു പൂട്ടൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കയാണെന്നും ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ വിലയിരുത്തി. ജില്ലയിൽ 30 ശതമാനം ഹോട്ടലുകളാണ് റംസാനു ശേഷം തുറക്കാൻ കഴിയാതെ അടച്ചു പൂട്ടിയത്. ഇനിയും നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നവയുമാണ്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന മലപ്പുറം ജില്ലയിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃത ഭക്ഷണ വിൽപ്പന ശാലകൾ മറ്റു ഹോട്ടലുകൾക്ക് ഭീഷണിയായിരിക്കയാണെന്നും ഭാരവാഹികൾ വിലയിരുത്തി. റംസാൻ കാലത്തു പോലും നിരവധി ഹോട്ടലുകൾ മലപ്പുറം ജില്ലയിൽ തുറന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഭാരവാഹികൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |