ശംഖുംമുഖം: ലാൻഡിംഗിനായി ഇറങ്ങിയ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് യാത്ര റദ്ദാക്കി ഒമാൻ എയർവെയ്സ്. ഇന്നലെ രാവിലെ 7.30ന് 150 യാത്രക്കാരുമായി മസ്‌കറ്റിൽ നിന്നെത്തിയ ഡബ്ലിയു.വൈ 211-ാം നമ്പർ വിമാനത്തിലാണ് പരുന്ത് ഇടിച്ചത്.
എൻജിനുള്ളിലേക്ക് പരുന്ത് ഇടിച്ചുകയറിയതോടെ വിമാനത്തിന് ഉലച്ചിലുണ്ടായെങ്കിലും പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമൊഴിവായി. എൻജിനുള്ളിൽ അകപ്പെട്ട പരുന്തിനെ ചതഞ്ഞരഞ്ഞ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. സാങ്കേതിക തകരാർ പരിഹരിച്ച് അടുത്ത പറക്കലിന് വിമാനം സജ്ജമാക്കിയെങ്കിലും ക്യാബിൻ ക്രൂവിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ തുടർ പറക്കൽ നടന്നില്ല. പിന്നീട് യാത്രക്കാരെ മറ്റൊരു താമസസ്ഥലത്തേക്ക് മാറ്രി. ഇവരെ വൈകാതെ മസ്‌കറ്റിൽ എത്തിക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |