തിരുവനന്തപുരം: തിരുവനന്തപുത്തെ രണ്ട് ഭവന പദ്ധതികൾ കൃത്യസമയത്ത് പണിപൂർത്തിയാക്കി കല്യാൺ ഡെവലപ്പേഴ്‌സ് താക്കോൽ കൈമാറി. എൻ.എച്ച് ബൈപ്പാസിൽ വെൺപാലവട്ടത്തുള്ള കല്യാൺ ഗേറ്റ് വേ, ശ്രീവരാഹത്തുള്ള കല്യാൺ ഡിവിനിറ്റി എന്നീ പദ്ധതികളാണ് കൈമാറിയത്. ഇതോടെ പൂർത്തിയാക്കിയ പദ്ധതികൾ 15ൽ എത്തി. തിരുവനന്തപുരത്ത് അഞ്ച് പദ്ധതികളുടെ പണി പൂർത്തിയായി. കല്യാൺ ഗേറ്റ് വേയിൽ 14 നിലകളിലായി 2ബി.എച്ച്.കെ, 3ബി.എച്ച്.കെ എന്നിങ്ങനെ 90 അപ്പാർട്ടുമെന്റ് യൂണിറ്റുകളാണുള്ളത്. സ്വിമ്മിംഗ് പൂൾ, ജിം, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങി ഏറ്റവും നവീനമായ സൗകര്യങ്ങളാണുള്ളത്. കല്യാൺ ഡിവിനിറ്റിയിൽ 11 നിലകളിലായി മനോഹരമായി രൂപകൽപന ചെയ്‌ത 2ബി.എച്ച്.കെ, 3ബി.എച്ച്.കെ എന്നിങ്ങനെ 55 അപ്പാർട്ട്മെന്റ് യൂണിറ്റുകളുണ്ട്. കല്യാൺ ജൂവലേഴ്‌സിന്റെ സഹോദര സ്ഥാപനമാണ് കല്യാൺ ഡെവലപ്പേഴ്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |