ആലുവ: ജില്ലാ മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ വഖഫ് സംരക്ഷണ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. മഹല്ല് കൂട്ടായ്മ രക്ഷാധികാരി വി.എച്ച്.അലിയാർ ഖാസിമി സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് അദ്ധ്യക്ഷനായി. മുസ്തഫ ബാഖവി, അൻവർ സാദത്ത് അൽ-കൗസരി, വി.എം. സുലൈമാൻ മൗലവി, ഹാഷിം ബാഖവി,മുഹിയുദ്ദീൻ ബാഖവി, ഫൈസൽ അസ്ഹരി, അബൂബക്കർ അഹ്സനി, സലിം ബാഖവി നേര്യമംഗലം, ഉസ്മാൻ ബാഖവി മുനമ്പം, ശരീഫ് പുത്തൻപുര, സി.വൈ. മീരാൻ കണ്ടന്തറ, ടി.എ.മുജീബ് റഹ്മാൻ, ജില്ലാ ജനറൽ സെക്രട്ടറി സി.കെ. അമീർ, ജനറൽ കൺവീനർ എം.എം.നാദിർഷ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |