പത്തനംതിട്ട : രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതയേയും ഏകാധിപത്യ പ്രവണതകളെയും എതിർക്കുന്ന ജനാധിപത്യ മതേതരവാദികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്ന മോദി സർക്കാരിന്റെ നടപടി തീവ്ര ഫാസിസവും ഏകാധിപത്യവുമാണെന്ന് മുൻ എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി പറഞ്ഞു. നാഷണൽ ഹെറാൾഡിന്റെ പേരിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കള്ളക്കേസ് സൃഷ്ടിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ എ.ഐ.സി.സി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരപരിപാടികളുടെ ഭാഗമായി ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കെ.ജാസിംകുട്ടി, റോജിപോൾ ഡാനിയൽ, ഉണ്ണികൃഷ്ണൻ നായർ, എസ്.വി.പ്രസന്നകുമാർ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം, ബാബു മാമ്പറ്റ, പി.കെ.ഇഖ്ബാൽ, അജിത്ത് മണ്ണിൽ, അൻസർ മുഹമ്മദ്, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, ജോമോൻ പുതുപ്പറമ്പിൽ, കെ.പി.മുകുന്ദൻ, മോഹനൻ നായർ, റെജി വാര്യപുരം, അഫ്‌സൽ ആനപ്പാറ, ജയിംസ് കീക്കരിക്കാട്, സജുജോർജ്, രാജു നെടുവേലി മണ്ണിൽ, ബൈജു ഭാസ്‌കർ, ജോബിൻ തോമസ് മൈലപ്ര, മേഴ്‌സി സാമുവൽ, ആൻസി തോമസ്, റോസമ്മ, വിൻസൺ ചിറക്കാല, ആനിജേക്കബ്, രാജു വടക്കേചരുവിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |