തളിപ്പറമ്പ്:കൂവോട് ലേബർ സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 51ാമത് സി കേളൻ സ്‌മാരക ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യപ്രവർത്തകനും മികച്ച ഫുട്‌ബോൾ കളിക്കാരനുമായിരുന്ന സി കേളന്റെ സ്‌മരണക്കായി സംഘടിപ്പിച്ചുവരുന്ന ഉത്തരകേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് തുടങ്ങി മേയ് ആറിന് സമാപിക്കും. നാടിന്റെ ജനകീയ ഉത്സവമായ ടൂർണമെന്റിൽ കണ്ണൂർ കാസർകോട് ജില്ലകളിലെ 16 ടീമുകൾ ഏറ്റുമുട്ടും. ഇന്ന് രാത്രി ഏഴരക്ക് മുൻ കായിക മന്ത്രി ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്യും. ഇത്തവണ ടൂർണമെന്റിൽ സി കേളൻ സ്‌മാരക മെമ്മൊറിയൽ ട്രോഫി, ചിറയിൽ കുഞ്ഞിക്കണ്ണൻ മെമ്മൊറിയൽ ട്രോഫി, വി. അമ്പുക്കുട്ടി മെമ്മൊറിയൽ ട്രോഫി, കെ.വി.കണ്ണൻ നമ്പ്യാർ മെമ്മൊറിയൽ എന്നീ എവറോളിങ് ട്രോഫികൾ നൽകും. വാർത്താസമ്മേളനത്തിൽ ചെയർമാൻ ടി ബാലകൃഷ്‌ണൻ, ജനറൽ കൺവീനർ ടി.പ്രകാശൻ, വി.ജയൻ, കെ.എം. ചന്ദ്രബാബു, കെ.പ്രജിത്ത്, പി.പി.ബിജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |