പുത്തൂർ: പാങ്ങോട് ഗാന്ധിഭവനിൽ കുന്നത്തൂർ ആർദ്രം സൗഹൃദ വേദിയുടെ നേതൃത്വത്തിൽ, എം.ടി, ജയചന്ദ്രൻ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമഞ്ജരി സാംസ്കാരിക സായാഹ്നം പുരസ്കാര സമർപ്പണം സംഘടിപ്പിച്ചു. ആർദ്രം സൗഹൃത വേദി പ്രസിഡന്റ് വിനോദ് ഐവർകാല അദ്ധ്യക്ഷനായ സാംസ്കാരിക സായാഹ്നം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണങ്ങൾ എബി പാപ്പച്ചനും ഡോ.മണക്കാല ഗോപാലകൃഷ്ണനും നിർവഹിച്ചു. തൊളിക്കൻ സുനിൽ സ്വാഗതവും അനീഷ് ആലപ്പാട് ആമുഖ പ്രഭാഷണവും നടത്തി. ഡോ.നിതിൻ, സോമൻ, അബ്ദുൾ അസീസ്, പത്തനാപുരം കുരികേശ് മാത്യു എന്നിവരെ ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് പഴവറ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. കനകലത, ബീഗം റോയി ,ദിയ അജിത് ദേബാശിത, ശ്രീറാം നന്ദൂട്ടി, പ്രദീപ് കോന്നി എന്നിവർ ഗാനാർച്ചന നടത്തി. ജെ.സരോജാക്ഷൻപിള്ള , ബി. സുരേന്ദ്രൻ നായർ , ഗീതാഭായി.മധു നിരഞ്ജനം ഐവർകാല അജയകുമാർ പാങ്ങോട് സുരേഷ്, ശിശുപാലൻ രാകേഷ് സത്യൻ, വിമൽചെറുപൊയ്ക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |