ബുധനൂർ: ബാലസംഘം മാന്നാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27 മുതൽ 29 വരെ പര്യടനം നടത്തുന്ന വേനൽത്തുമ്പി കലാജാഥയുടെ പരിശീലന ക്യാമ്പിന് എണ്ണയ്ക്കാട് പി.എൻ ബ്രഹ്മദാസ് സ്മാരക മന്ദിരത്തിൽ തുടക്കമായി. ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലതാ മധു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സുരേഷ് കലവറ അദ്ധ്യക്ഷനായി.ഏരിയ രക്ഷാധികാരി പി.എൻ ശെൽവരാജ്, ടി.സുകുമാരി, എൻ.സുധാമണി,കെ.പ്രശാന്ത്കുമാർ,എൻ.രാജേന്ദ്രൻ, ഏരിയ പ്രസിഡന്റ് അരുണിമ,സെക്രട്ടറി കാർത്തിക് കൃഷ്ണൻ,കൺവീനർ മധുസൂദനൻ പി.എസ്, കോർഡിനേറ്റർ ഷാരോൺ പി.കുര്യൻ,അഭിഷേക് മഹേഷ്, പി.ഉത്തമൻ എന്നിവർ സംസാരിച്ചു. 25 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |