ഓച്ചിറ: ദേശീയപാതയിൽ പുത്തൻതെരുവ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മനുഷ്യാവകാശ നീതിഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടന്നു. നീതിഫോറം താലൂക് പ്രസിഡന്റ് മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. യോഗം മുൻ കേരള കർഷക കടാശ്വാസ കമ്മിറ്റിയംഗം കെ. ജി രവി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി. മുഹമ്മദ്,
തഴവ സത്യൻ, കെ.എസ് പുരം സത്താർ, മുനമ്പത്ത് ശിഹാബ്, രാജീവ് കണ്ടല്ലൂർ, അഡ്വ.സലിം മഞ്ചലി,
സലിം അമ്പിത്തറ, ഷമീർ തോട്ടിന്റെ തെക്കത്തിൽ, നിസാർ കാഞ്ഞിക്കൽ, രമേശൻ, പങ്കജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |