തൃശൂർ: കേരള ജ്യോതിഷപരിഷത്തിന്റെ 53-ാം വാർഷികസമ്മേളനത്തിന് മുന്നോടിയായി കേരള ജ്യോതിഷപരിഷത്തിന്റെയും പരിഷത്ത് പൂർവവിദ്യാർത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേരള ജ്യോതിഷപരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു.രഘുരാമൻ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. അരവിന്ദൻ പണിക്കർ അദ്ധ്യക്ഷനായി. സുരേന്ദ്രപണിക്കർ കോലഴി, കെ.എ.നാരായണൻ ആമ്പല്ലൂർ, ജ്യോതിഷാചാര്യ വിജയരാഘവപണിക്കർ കോലഴി എന്നിവർ പ്രസംഗിച്ചു.വേണുഗോപാലപണിക്കർ ആമയൂർ , ജയരാജൻപണിക്കർതിരിശ്ശേരി , ബാലകൃഷ്ണപണിക്കർ ഷൊർണ്ണൂർ, പാമ്പാക്കുട പുരുഷോത്തമൻനായർ , പ്രമോദ്പണിക്കർ പാടൂർ, മാധവൻ നമ്പൂതിരി, പ്രേമൻപണിക്കർ , വിനോദ്പണിക്കർ, ഉണ്ണി രാജൻകുറുപ്പ്, ശിവദാസ് നല്ലങ്കര, രമേഷ് പണിക്കർ അന്തിക്കാട്, വിനോദ്കുമാർ ചൊവ്വര തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |