പത്തനംതിട്ട : സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തശേഷം ആദ്യമായി പത്തനംതിട്ടയിൽ എത്തുന്ന എം.എ.ബേബിക്ക് 24ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കമ്മിറ്റി ഓഫീസിൽ നൽകുന്ന സ്വീകരണത്തിൽ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 7.30ന് കടമ്മനിട്ട സ്മാരകത്തിൽ ബേബി പുഷ്പാർച്ചന നടത്തും. 8.15ന് രക്തസാക്ഷി എം.എസ്.പ്രസാദിന്റെ രക്തസാക്ഷി കുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കും. 9.15ന് വള്ളിയാനി അനിരുദ്ധന്റെ വീട് സന്ദർശിക്കും. 10ന് സി.വി. ജോസിന്റെ രക്തസാക്ഷി കുടീരം സന്ദർശിക്കും. 12ന് പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ്. രണ്ടിന് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം. മൂന്നിന് മൂലൂർ സ്മാരകം സന്ദർശിക്കും. തുടർന്ന് മാരാമണ്ണിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങും. ആറിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ആസ്ഥാനം സന്ദർശിക്കും. 7.30ന് രക്തസാക്ഷി പി.ബി.സന്ദീപ്കുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. രാത്രി 8.30ന് പന്തളം രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇലന്തൂർ പെട്രാസ് കൺവെൻഷൻ സെന്ററിൽ രാവിലെ 10ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |