പന്മന: എല്ലാവർക്കും ആരോഗ്യം ഉറപ്പു വരുത്തക എന്ന സന്ദേശമുയർത്തി കേന്ദ്ര സർക്കാർ നെഹ്റു യുവകേന്ദ്രയും സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയും രാജ്യത്താകമാനം നടത്തി വരുന്ന ഫിറ്റ് ഇന്ത്യ കാമ്പയിന്റെ ഭാഗമായി പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ താലൂക്ക് തല സൺഡേ ഓൺ സൈക്കിൾ റാലി സംഘടിപ്പിച്ചു. രാജ്യമെമ്പാടും ആയിരം കേന്ദ്രങ്ങളിൽ ഇന്നേ ദിവസം റാലി സംഘടിപ്പിച്ചു.
പന്മനയിൽ നടന്ന ചടങ്ങ് ജില്ലാ റഫറി അസോസിയേഷൻ സെക്രട്ടറിയും ബീച്ച് സോക്കർ നാഷണൽ റഫറിയുമായ സൽമാൻ പടപ്പനാൽ ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ജേഷ് അദ്ധ്യക്ഷനായി. ചടങ്ങിൽ സി. മനോജ് കുമാർ, കന്നയിൽ നിസാർ, തുണ്ടിൽ നസീർ , നസിം എന്നിവർ പങ്കെടുത്തു. എം.എഫ്.എ സോക്കർ സ്കൂൾ വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |