തിരുവൻവണ്ടൂർ : വനവാതുക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന വിധിപ്രകാരം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി 24ന് രാവിലെ 8.30 നും 9.30 നും മദ്ധ്യേ തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമൻ വാസുദേവ ഭട്ടതിരിപ്പാട് ശിലാസ്ഥാപനം നിർവഹിക്കും. ശ്രീകോവിൽ, തിടപ്പള്ളി , മുളയറ, നവഗ്രഹങ്ങൾ അടങ്ങിയ ബലിക്കൽപ്പുരയോടു കൂടിയ വല്യമ്പലം,നടപ്പന്തൽ , പുതിക്കിപ്പണിയുന്ന യക്ഷിയമ്പലം ,സർപ്പത്തറ എന്നിവയടങ്ങിയ ക്ഷേത്രസമുച്ചയമാണ് നിർമ്മിക്കുന്നത്.
പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് ഒരുകോടി രൂപയ്ക്കടുത്ത് ചെലവാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |