SignIn
Kerala Kaumudi Online
Monday, 25 May 2026 2.13 AM IST

ആരിഫ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ

cpm

ആലപ്പുഴ: മുൻ എം.പി എ.എം. ആരിഫുൾപ്പെടെ നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ, കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ എന്നിവരാണ് മറ്റ് പുതുമുഖങ്ങൾ.

സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. പ്രസാദ്, സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, പ്രായപരിധി പിന്നിട്ട ജി. വേണുഗോപാൽ, ജി. രാജമ്മ എന്നിവരുടെ ഒഴിവുകളാണ് നികത്തിയത്. ജില്ലാ സെക്രട്ടറി ആർ. നാസർ, കെ. രാഘവൻ, ജി. ഹരിശങ്കർ, എം. സത്യപാലൻ, എച്ച്‌. സലാം, പി.പി. ചിത്തരഞ്‌ജൻ, എ. മഹേന്ദ്രൻ, മനു സി. പുളിക്കൽ എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റംഗങ്ങൾ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA