കോട്ടയം: വിജയകുമാറിന്റയും മീരയുടെയും കൊലപാതകം ഏൽപ്പിച്ച ആഘാതത്തിലും ഞെട്ടലിലുമാണ് ഇവരുടെ വീട്ടിലെ സെക്യൂരിറ്റി പൊൻരാജ്. ഇന്നലെ രാത്രി പത്തോടെയാണ് സാർ വീട്ടിൽ എത്തിയത്. ഗേറ്റ് തുറന്നു കൊടുത്തിരുന്നത് ഞാനായിരുന്നു. ഇതിന് ശേഷം, ഔട്ട് ഹൗസിലേക്ക് പോയിരുന്നു. രാവിലെയാണ് മരണ വിവരം അറിഞ്ഞത്. രാത്രിയിൽ പ്രത്യേക ശബ്ദമൊന്നും കേട്ടില്ല. രാവിലെ വീട്ടുജോലിക്കാരി വന്ന് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്.ചെന്നു നോക്കിയപ്പോൾ ചോരയിൽ കുളിച്ച് ഇരുവരും കിടക്കുന്നത് കണ്ട് ഞെട്ടിപ്പോയി- തെങ്കാശി സ്വദേശിയായ പൊൻരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |