തൃശൂർ: അഹല്യ സ്‌കൂൾ ഒഫ് ഒപ്റ്റോമെട്രിയും അഹല്യ നേത്ര ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്രദാനത്തെക്കുറിച്ച് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് രാവിലെ 10ന് ശക്തൻ സ്റ്റാൻഡിലും 11ന് മുനിസിപ്പൽ സ്റ്റാൻഡിൽ കോർപറേഷന് മുൻപിലും 12ന് വടക്കേ സ്റ്റാൻഡിലും ബോധവത്കരണ പരിപാടി നടക്കും. നേത്രദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. നേത്രബാങ്ക് മാനേജർ കാർത്തിക നടരാജ് സന്ദേശം നൽകും. വാർത്താസമ്മേളനത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ ശിവപ്രസാദ്, നേത്രബാങ്ക് മാനേജർ കാർത്തിക നടരാജ്, അസിസ്റ്റന്റ് അഡ്മിൻ ജസ്റ്റിൻ, ഒപ്റ്റോമെട്രിസ്റ്റ് ആകാശ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |