കൊട്ടാരക്കര: കൊട്ടാരക്കര തലച്ചിറയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പുനലൂർ വെഞ്ചേമ്പ് ബിനു മൻസിലിൽ മുഹ്സിൻ(20)നെയാണ് കൊട്ടാരക്കര തലച്ചിറയ്ക്ക് ജംഗ്ഷന് സമീപം വച്ച് ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കാറിലെത്തിയ മൂന്ന് പേർ ബൈക്കിൽ സ്ഥലത്തുണ്ടായിരുന്ന മുഹ്സിന് എം.ഡി.എം.എ കൈമാറുന്നതിനിടയിലാണ് പൊലീസ് വളഞ്ഞത്. ഇതോടെ കാർ വിട്ടുപോയി. കാറിനെ പിന്തുടർന്നതോടെ കാറിലുണ്ടായിരുന്നവർ 18 ഗ്രാം എം.ഡി.എം.എ റോഡിലേക്ക് എറിഞ്ഞു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹ്സിന്റെ പക്കൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. വിദ്യാർത്ഥി സംഘടനാ ഭാരവാഹിയായ മുഹ്സിൻ വിദ്യാർത്ഥികൾക്കും മറ്റും ലഹരി വസ്തുക്കൾ വിൽപ്പന നടത്തിവരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. റൂറൽ ഡാൻസാഫ് എസ്.ഐ കെ.എസ്.ദീപു, സി.പി.ഒമാരായ സജുമോൻ, അഭിലാഷ്, ദിലീപ്, വിപിൻ ക്ളീറ്റസ്, കൊട്ടാരക്കര എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |