കണ്ണൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി സുന്നി മാനേജ്മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മാനേജ്മെന്റ് കോൺഫറൻസ് ഈ മാസം 29ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതരക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി.അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.വിവിധ സെക്ഷനുകളിലായി ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോ.അബ്ദുൽ അസീസ് ഫൈസി, ഷാഫി ലത്വീഫിനുച്ചിയാട് എന്നിവർ പ്രസംഗിക്കും. പ്രൊഫ.യു.സി.അബ്ദുൽ മജീദ് (ഡയറക്ടർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി), മുസ്തഫ ദാരിമി കടാങ്കോട്, പി.കെ.അലി കുഞ്ഞി ദാരിമി, മുഹമ്മദ് റഫീഖ് അമാനി തട്ടുംമ്മൽ ,സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, പി .കെ. അബ്ദു റഹ്മാൻ പാലത്തുങ്കര, നാസർ മൗലവി ഏഴര എന്നിവർ സംബന്ധിക്കും.വാർത്താസമ്മേളനത്തിൽ കെ.അബ്ദുൽ റഷീദ് ദാരിമി, സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, മുഹ് യിദ്ധീൻ സഖാഫി മുട്ടിൽ, പി. കെ. അബ്ദു റഹ്മാൻ, നാസർ മൗലവി ഏഴര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |