തുടർച്ചയായി വില കൂട്ടിയിട്ടും ലാഭക്ഷമത കുറയുന്നു
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ മുൻനിര വാഹന കമ്പനിയായ മാരുതി സുസുക്കിയുടെ അറ്റാദായം ഒരു ശതമാനം ഇടിഞ്ഞ് 3,911 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മൊത്തം വരുമാനം 6.4 ശതമാനം ഉയർന്ന് 40,920 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കമ്പനിയുടെ അറ്റാദായം 7.5 ശതമാനം ഉയർന്ന് 14,500 കോടി രൂപയായി. ഇക്കാലയളവിൽ മൊത്തം വരുമാനം 1,52,913 കോടി രൂപയാണ്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 135 രൂപ ലാഭവിഹിതവും കമ്പനിയുടെ ഡയറക്‌ടർ ബോർഡ് പ്രഖ്യാപിച്ചു.
തുടർച്ചയായി മൂന്ന് തവണ വിവിധ മോഡലുകളുടെ വില വർദ്ധിപ്പിച്ചിട്ടും മാരുതി സുസുക്കിയ്ക്ക് ലാഭക്ഷമത മെച്ചപ്പെടുത്താൻ കഴിയാത്തത് നിക്ഷേപകരെ നിരാശരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |