കാട്ടാക്കട: കാട്ടാക്കട മുടിപ്പുര ഭദ്രകാളി ദേവീക്ഷേത്രത്തിൽ പൊങ്കാലയിടാനെത്തിയ വയോധികയുടെ സ്വർണ്ണ മാല കവർന്നു. കാട്ടാക്കട അഞ്ചുതെങ്ങിൻ മൂട് മണ്ണാംകോണം സേജൽ ഭവനിൽ ലീലാകുമാരി(65)യുടെ നാലേകാൽ പവൻ സ്വർണമാലയാണ് വെള്ളിയാഴ്ച രാവിലെ 9.30നും 10.30നും ഇടയിൽ കവർന്നത്. പണ്ടാര അടുപ്പിൽ തീ പകരുന്നതിന് തൊട്ട് മുമ്പാണ് സംഭവം. ലീലകുമാരിയും മക്കളായ ബിന്ദു,സൗമ്യ എന്നിവരുമാണ് പൊങ്കാലയിടാനെത്തിയത്. ശേഷം ലീലകുമാരി തൊഴാൻ പോയ സമയം തിരക്ക് കൂടുത്തതിനാൽ തിരികെ വരുന്നതിനിടെ വീശറി വിതരണം ചെയ്യുന്നത് കണ്ടു. ഇത് വാങ്ങി മടങ്ങി മക്കളുടെ അടുത്തെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ടത് മനസിലാക്കിയത്. സംഭവം നടന്നയുടനെ ക്ഷേത്ര ഭാരവാഹികളെയും തുടർന്ന് കാട്ടാക്കട പൊലീസിലും അറിയിച്ചു. പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ലീലാ കുമരിയുടെ മൊഴി രേഖപ്പെടുത്തി കാട്ടാക്കട പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |