കോഴിക്കോട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (എ.എം.എ.ഐ) 46ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ കൗൺസിലും പൊതുസമ്മേളനവും നാളെ ബീച്ചിലുള്ള കോസ്‌മോപൊളിറ്റൻ ക്ലബിൽ നടക്കും. രാവിലെ 9ന് സി.ജി.എസ്.ടി ജോയിന്റ് കമ്മിഷണർ ഡോ. ശ്രീജു എസ്.എസ് ഉദ്ഘാടനം ചെയ്യും. എ.വി.വി.വി.എസ് രാമദാസ് വൈദ്യർ മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഡോ.കെ.ചാത്തുവിനും സാകല്യ യുവസംരംഭക അവാർഡ് ഡോ. ഷംന ജവഹറലിക്കും സമ്മാനിക്കും.
ജില്ലയിലെ 11 ഏരിയകളിൽ 2024- 25ൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ഏരിയക്കുള്ള അവാർഡും സമ്മാനിക്കും. കൂടാതെ ആയുർവേദത്തിനും സംഘടനയ്ക്കും മികച്ച സംഭാവനകൾ നൽകിയ ഡോ.ദിലീപ്കുമാർ ആർ, ഗിരീഷ് എന്നിവരെ ആദരിക്കും. വാർത്താ സമ്മേലളനത്തിൽ ഡോ.വിജയഗോപാൽ എ.വി, ഡോ. റീജ മനോജ്, ഡോ. അനൂപ് വി.പി, ഡോ. സുധീർ എം, ഡോ.റിഥിമ കെ.എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |