കൊല്ലം: കൂട്ടുകാരുമൊത്ത് കളിക്കാൻ പോയതിന് 11കാരനെ പിതാവ് കമ്പി ചൂടാക്കി പൊള്ളലേൽപ്പിച്ചു. പത്തനാപുരത്താണ് സംഭവം. ക്രൂരകൃത്യം നടത്തിയ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. കാരമ്മൂട് സ്വദേശി വിൻസുകുമാർ ആണ് മകനെ ഉപദ്രവിച്ചതിന് അറസ്റ്റിലായത്.
കുട്ടി കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതിന്റെ പ്രകോപനത്തിൽ വിൻസുകുമാർ കുട്ടിയുടെ തുടയിലും കാൽമുട്ടിന് താഴെയും കമ്പിചൂടാക്കി സാരമായ പരിക്കേൽപ്പിച്ചു. കുട്ടിയിൽ നിന്നും അമ്മയിൽ നിന്നും പൊലീസ് മൊഴിയെടുത്തു. പത്തനാപുരത്തെ ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |