വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ (88) സംസ്കാരം ഇന്ന്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് മുന്നിലാണ് സംസ്‌കാര ശുശ്രൂഷകൾ. കോളേജ് ഒഫ് കർദ്ദിനാൾസ് തലവൻ ജിയോവനി ബാറ്റിസ്റ്റ റേ നേതൃത്വം വഹിക്കും. തുടർന്ന് മാർപാപ്പയുടെ ആഗ്രഹ പ്രകാരം സെന്റ് പീറ്രേഴ്സ് ബസിലിക്കയ്ക്ക് പകരം റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ഭൗതികദേഹം സംസ്കരിക്കും.
മാർപാപ്പ നിർദ്ദേശിച്ചത് പ്രകാരം ലളിതമായിട്ടാണ് ചടങ്ങുകൾ. ചടങ്ങിൽ പങ്കെടുക്കാൻ റോമിലെത്തിയ
രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ സെന്റ് പീറ്രേഴ്സ് ബസിലിക്കയിലെത്തി മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി കിരൺ റിജിജു,കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ,ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വാ ഡിസൂസ എന്നിവരും മുർമുവിനൊപ്പമുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങി ലോകനേതാക്കളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |