തൃശൂർ: അസോസിയേഷൻ ഒഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരളയുടെ സംസ്ഥാന സമ്മേളനം ഇന്നും നാളെയും വെള്ളാനിക്കര കേരള കാർഷിക സർവകലാശാല സെൻട്രൽ ഓഡിറ്റിറോയത്തിൽ നടത്തും. ഇന്നു രാവിലെ പത്തിന് പട്ടിക്കാട് ഡ്രീംസിറ്റി ഓഡിറ്റോറിയത്തിൽ ശിൽപ്പശാലയും അഗ്രോക്ലീനിക്കും നടത്തും. തുടർന്ന് സംസ്ഥാന കൗൺസിൽ യോഗം. നാളെ രാവിലെ പത്തിന് വെള്ളാനിക്കര സെൻട്രൽ ഓഡിറ്റോറിയത്തിൽ മന്ത്രി പി. പ്രസാദ് സമ്മേളനം ഉദാഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോർജ് ടി. എബ്രഹാം അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് സംസാരിക്കും. ജോർജ് ടി. അബ്രഹാം, ആർ. ഷാജി, എസ്. അഞ്ജന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |