വെള്ളറട: കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ അസോസിയേഷന്റെ രണ്ട് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പ് അമ്പൂരിയിൽ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ദുനിംസ് റിയാസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണദാസ്.വി, ഷാജി.പി.ജി, പ്രശാന്ത്, അബ്ദുൾ സലാം, എം.നജീബ്, മുകേഷ്, മനോജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് സെമിനാറുകളും ക്ളാസുകളും സംഘടിപ്പിച്ചിരുന്നു. സമീർസിദ്ദീഖി.പി, രതീശൻ അരിമ്മൽ, നവീൻ മഞ്ഞിപ്പുഴ, സജികുമാർ തുടങ്ങിയവർ ക്ളാസുകൾ നയിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |