ന്യൂഡൽഹി: 189 രാജ്യങ്ങളിൽ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന രാജ്യാന്തര റോമിംഗ് പ്ലാൻ എയർടെൽ അവതരപ്പിച്ചു. ഇതോടൊപ്പം വിദേശത്ത് ദീർഘകാലം കഴിയുന്ന പ്രവാസികൾക്കായി ഒരു വർഷഞ്ഞ കാലാവധിയിൽ 4000 രൂപയുടെ സവിശേഷമായ റീചാർജ് പ്ലാനും എയർടെൽ പ്രഖ്യാപിച്ചു. ഈ പ്ലാനിൽ 5 ജിബി ഡാറ്റയും ദിവസം 100 മിനിറ്റ് കോളും സാദ്ധ്യമാണ്. ഇന്ത്യയിലെത്തിയാൽ 1.5 ജി ബി ഡാറ്റയാണ് ലഭിക്കുക. കോളിന് പരിധിയില്ല. വിദേശത്തെ നമ്പർ തന്നെ ഇന്ത്യയിലും ഉപയോഗിക്കാവുന്നതാണ്. ഫ്‌ളൈറ്റിനകത്തും സേവനം, വിദേശത്ത് വിമാനമിറങ്ങിയാൽ സ്വമേധയാ ആക്ടിവേഷൻ, കോൺടാക്ട് സെന്ററിൽ നിന്ന് 24 മണിക്കൂറും സഹായം എന്നിവ ഈ പ്ലാനുകളുടെ പ്രത്യേകതകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |