തൃശൂർ: സാധാരണക്കാരന്റെ യാത്രാ സൗകര്യത്തിൽ സ്വകാര്യ ബസ് മേഖല വഹിക്കുന്ന പങ്ക് വലുതാണെന്ന് മന്ത്രി കെ.രാജൻ. ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ (എ.കെ.ബി.ഒ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.കെ.ബി.ഒ സംസ്ഥാന പ്രസിഡന്റ് പി.കെ.മൂസ അദ്ധ്യക്ഷത വഹിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, എ.കെ.ബി.ഒ സംസ്ഥാന സെക്രട്ടറി ടി.ഗോപിനാഥൻ, കെ.കെ.ദിവാകരൻ, രാജൻ പല്ലൻ, ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് മനോജ് പടിക്കൽ, തൃശൂർ ആർ.ടി.ഒ ജയേഷ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, റിജാസ്, സുന്ദരൻ കുന്നത്തുള്ളി, കെ.പി.സണ്ണി, എ.സി.കൃഷ്ണൻ, കെ.കെ.ഹരിദാസ്, വി.എ.കെ.തങ്ങൾ, കെ.ജെ. സ്റ്റാലിൻ, ജനതാ സാബു, വി.എസ്. പ്രദീപ് എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |