ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ നടന്ന പാകിസ്ഥാൻ പൗരന്മാരുടെ പ്രതിഷേധത്തിനെതിരെ പ്രതിരോധം തീർത്ത് യു.കെയിലെ ഇന്ത്യൻ വംശജർ. പാക് പ്രതിഷേധക്കാർക്ക് നേരെ ദേശീയ പതാക വീശിയും മുദ്റാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും ഇന്ത്യൻ പൗരന്മാർ ബദൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ലണ്ടനിലെ പാക് ഹൈക്കമ്മിഷന് മുന്നിൽ ഇന്ത്യൻ വംശജർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |