മൂവാറ്റുപുഴ: ബാലവേദി മെന്റർമാരുടെ ഏകദിന പരിശീലനം നാളെ രാവിലെ 10 മുതൽ ഉപ്പു കണ്ടം പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടക്കും. ഒരു ലൈബ്രറിയിൽ നിന്ന് ഒരു മെന്റർ വീതമാണ് പങ്കെടുക്കേണ്ടത്. ലൈബ്രറി ജില്ലാ സെക്രട്ടറി എം.ആർ സുരേന്ദ്രൻ പരിശീലനം ഉദ്ഘാടനം ചെയ്യും. സിന്ധു ഉല്ലാസ്. എൻ.യു ഉലഹന്നാൻ, പി.കെ. വിജയൻ എന്നിവർ പരിശീലനം നൽകും. എല്ലാ ഗ്രന്ഥശാലകളിലും ബാലവേദികൾ രൂപീകരിച്ച് തുടർ പ്രവർത്തനം സജീവമാക്കാനുള്ള പരിശീലനമാണ് നൽകുന്നത്. താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളി ൽ നിന്നും മെന്റർമാരെ പങ്കെടുക്കുമെന്നതിന് ലൈബ്രറി ഭരണസമിതി തയ്യാറാകണമെന്ന് താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |