ആലുവ: ആലുവ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ലക്കി സ്റ്റാർ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ മദീന എഫ്.സി ചെരുപ്പുളശ്ശേരി ചാമ്പ്യന്മാരായി. അൽഷാബ് ഇന്ത്യൻ തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മദീന എഫ്.സി പരാജയപ്പെടുത്തിയത്. അൻവർ സാദത്ത് എം.എൽ.എ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു അദ്ധ്യക്ഷത വഹിച്ചു. എ.ജെ. റിയാസ്, അജ്മൽ ചക്കുങ്കൽ, ടോമി വർഗീസ്, അജ്മൽ കാമ്പായി, പി.കെ. അബൂബക്കർ, ജോണി മൂത്തേടൻ, ഫാസിൽ ഹുസൈൻ, ലത്തീഫ് പുഴിത്തറ, പി.എം. മൂസക്കുട്ടി, ഐ.ബി. രഘുനാഥ്, എം.എ. സുജിത്ത്, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |